ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് പെട്രോല്‍, ഡീസല്‍ വില കുത്തനെ ഉയര്‍ന്നു

തിരുവനന്തപുരം: പെട്രോളിന്റെയും ഡീസലിന്റെയും വില ചുരുങ്ങിയ ദിവസം കൊണ്ട് കുത്തനെ ഉയര്‍ന്നു.

എന്നാല്‍, അസംസ്‌കൃത എണ്ണയുടെ വില കുറവു തന്നെയാണെന്നതും ശ്രദ്ധേയമാണ്.

ദിവസവും വിലയില്‍ മാറ്റം വരുന്ന സമ്പ്രദായം നിലവില്‍ വന്നതോടെ മാറി വരുന്ന വിലകള്‍ ചര്‍ച്ച ചെയ്യപ്പെടുന്നില്ല എന്നത് മുതലാക്കുകയാണ് എണ്ണക്കമ്പനികള്‍.

ആഗസ്റ്റ് ഒന്നിനു ശേഷം പെട്രോള്‍ വിലയില്‍ ലിറ്ററിന് 4 രൂപയിലധികവും, ഡീസലിന് മൂന്നു രൂപയിലധികവും വര്‍ധനവാണുണ്ടായിരിക്കുന്നത്.

Top