ഒടുക്കം വൈദ്യുതിയും വാഹനവും എത്തി ; മതിമറന്ന് ഗ്രാമ നിവാസികള്‍

മഹാരാഷ്ട്ര: രാജ്യം പുരോഗതിയുടെ ഉന്നതിയിലേക്ക് ചുവടുവെയ്ക്കുമ്പോളും മഹാരാഷ്ട്രയിലെ ആംദേലി ഗ്രാമവാസികള്‍ക്ക് വെളിച്ചവും വാഹനവും സ്വപ്നം മാത്രമായിരുന്നു.

കാടിനോട് ചേര്‍ന്ന് കിടക്കുന്ന, തെലുങ്ക് മാത്രം സംസാരിക്കാന്‍ അറിയാവുന്ന ഇരുന്നൂറോളം പേര്‍ അടങ്ങിയ ഒരു കൂട്ടം പൗരന്മാരാണ് ഇവിടെ വസിക്കുന്നത്.

70 വര്‍ഷമായി വാഹനവും വെളിച്ചവും സ്വപ്നതുല്യമായി കണ്ടിരുന്ന അവര്‍ക്ക് അവിശ്വസനീയമായിരുന്നു ഗ്രാമത്തിന്റെ പുതിയ മുന്നേറ്റം.

ഗാഡ്ചരോളി ബി.ജെ.പി എം.എല്‍.എ രാജ് ആംബ്രിഷാരോ ആത്രം 45 ലക്ഷം രൂപ എം.എല്‍.എ ഫണ്ടില്‍ നിന്നും ചെലവഴിച്ചാണ് ഇവിടേക്ക് വൈദ്യുതിയും പൊതുഗതാഗതവും എത്തിച്ചത്.

ദിവസങ്ങളുടെ പരിശ്രമത്തിലൂടെയാണ് ഇവിടെ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരും പൊതു ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരുമെല്ലാം സംയുക്തമായി ജോലികള്‍ പൂര്‍ത്തിയാക്കിയത്.

അങ്ങനെ വെള്ളിയാഴ്ച മുതല്‍ ആംദേലിയിലെ ജനങ്ങള്‍ വൈദ്യുതി വെളിച്ചവും, തങ്ങളുടെ വഴിയിലൂടെ വാഹനം പൊകുന്നതും കണ്ട് മതിമറന്ന് സന്തോഷിച്ചു.

Top