In pune test cricket india decieved by pitch, India were bowled out for 105 in first innings

പൂണെ:പൂണെ ടെസ്റ്റിലെ പിച്ച് ഇന്ത്യയെയും ചതിച്ചു ഒന്നാം ഇന്നിങ്‌സില്‍ 105 റണ്‍സിന് ഇന്ത്യ പുറത്ത്, ഓസീസിന് 155 റണ്‍സിന്റെ ലീഡ്. ആറു വിക്കറ്റ് വീഴ്ത്തിയ കീഫീയാണ് ഇന്ത്യയെ തകര്‍ത്തത്. സ്‌കോര്‍ ഇന്ത്യ-105 ഓസ്‌ട്രേലിയ-260.

ഇന്ത്യയുടെ പേരുകേട്ട ബാറ്റിങ് നിരയ്ക്ക് നിര്‍ഭാഗ്യകരമായ ദിവസമായിരുന്നു ഇന്ന്. നായകന്‍ കോഹ്‌ലിയും സംപൂജ്യനായാണ് മടങ്ങിയത്. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 70 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ എന്നാല്‍ സ്‌കോര്‍ 94 റണ്‍സില്‍ എത്തിയപ്പോള്‍ ഇന്ത്യയ്ക്ക് നാലാം വിക്കറ്റ് വീണു. പിന്നീട് ഒരു റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും നാലുവിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

അര്‍ധസെഞ്ചുറി (64) നേടിയ കെ.എല്‍. രാഹുല്‍ മാത്രമാണ് ഇന്ത്യന്‍ നിലയില്‍ പിടിച്ചു നിന്നത്. മുരളി വിജയ് (10),രഹാനെ (13) എന്നിവര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്ന മറ്റു ബാറ്റ്‌സ്മാന്‍മാര്‍. പൂജാര (6), കോഹ്‌ലി (0), അശ്വിന്‍ (1), സാഹ (0), രവീന്ദ്ര ജഡേജ (2), ജയന്ത് യാദവ് (2), ഉമേഷ് യാദവ് (4) എന്നിങ്ങനെയാണ് സ്‌കോര്‍ നില.

രണ്ടാം ദിനം ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് ആറ് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ശേഷിച്ച ഏകവിക്കറ്റും വീണു. 61 റണ്‍സെടുത്ത് വാലറ്റത്ത് പിടിച്ചു നിന്ന സ്റ്റാര്‍ക്കിനെ അശ്വിനാണ് വീഴ്ത്തിയത്.

Top