പാക് സൈന്യം നാല് ഭീകരരെ വധിച്ചു, ഒളിത്താവളങ്ങളും തകര്‍ത്തു

Terrorists

ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ സൈന്യം നാല് ഭീകരരെ വധിച്ചു.

പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലാണ് സംഭവം. പ്രവിശ്യയിലെ കൊഹ്ലു ദെറബുഗ്തി പ്രദേശങ്ങളില്‍ നടത്തിയ തെരച്ചിലിനൊടുവിലാണ് സൈന്യം ഭീകരരെ വധിച്ചതെന്ന് പാക്കിസ്ഥാന്‍ ഇന്റര്‍ സര്‍വീസ് പബ്ലിക് റിലേഷന്‍സ് (ഐഎസ്പിആര്‍) വിഭാഗം അറിയിച്ചു.

ഇവിടങ്ങളില്‍ ഭീകരരുടെ ഒളിത്താവളങ്ങളും സൈന്യം തകര്‍ത്തു. ബലൂചിസ്ഥാന്‍ മേഖലയില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ നേതൃത്വം നല്‍കിയിരുന്നവരെയാണ് സൈന്യം കൊലപ്പെടുത്തിയതെന്നാണ് ഐഎസ്പിആര്‍ നല്‍കുന്ന വിവരം.

സംഭവത്തില്‍ ഒരു സൈനികനും പരിക്കേറ്റിട്ടുണ്ട്. സ്ഥലത്ത് കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടോ എന്ന് കണ്ടെത്തുന്നതിനായി തെരച്ചില്‍ ഊര്‍ജിതമാക്കിയെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു.

Top