‘ഇംപീച്ച്‌മെന്റ് വേണം’; ദീപക് മിശ്രക്കെതിരെ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ ഇംപീച്ച് ചെയ്യാനുള്ള നടപടിയെ പിന്തുണച്ച് സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍. സുപ്രീം കോടതിയുടെ അന്തസ്സ് കാത്തുസൂക്ഷിക്കാന്‍ ഇംപീച്ച്‌മെന്റ് ആവശ്യമാണ്.
മെഡിക്കല്‍ കോഴ കേസിലും ചീഫ് ജസ്റ്റിസിനെതിരെ പരാമര്‍ശമുണ്ടെന്നും കപില്‍ സിബല്‍ പറഞ്ഞു.

അതേസമയം ഇംപീച്ച്‌മെന്റ് നോട്ടീസ് ചര്‍ച്ച ചെയ്യാന്‍ സുപ്രീം കോടതി ഇന്ന് ഫുള്‍കോര്‍ട്ട് ചേരും.

ജസ്റ്റിസ് ലോയ കേസില്‍ സ്വതന്ത്ര അന്വേഷണം വേണ്ടെന്ന ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ വിധിയോടെയാണ് ഇംപീച്ച്‌മെന്റ് നടപടികള്‍ വേഗത്തിലാക്കിയത്.

അതേസമയം പൊതുജനമധ്യത്തില്‍ ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് ചര്‍ച്ചകള്‍ ദൗര്‍ഭാഗ്യകരമെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു.

Top