IMF cuts India’s growth rate to 6.6% due to note ban

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വളര്‍ച്ചാനിരക്ക് കുറയുന്നത് ചൈനയ്ക്ക് ഗുണകരമാകും. അതിവേഗം വളരുന്ന രാജ്യങ്ങളുടെ കൂട്ടത്തില്‍ ചൈന ഇന്ത്യയെ മറികടക്കും.

നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യയ്ക്ക് 6.6 ശതമാനം സാമ്പത്തിക വളര്‍ച്ചയേ നേടാനാകൂവെന്ന അന്താരാഷ്ട്ര നാണ്യനിധിയുടെ വിലയിരുത്തല്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. അതേസമയം, ചൈന 6.7 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് ഐഎംഎഫ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യ 7.6 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് നേരത്തെ ഐ.എം.എഫ്. പ്രവചിച്ചിരുന്നത്. കറന്‍സി പിന്‍വലിക്കലിനെ തുടര്‍ന്ന് സമ്പദ് വ്യവസ്ഥയില്‍ പണത്തിന്റെ കുറവുണ്ടായി. ഇത് വളര്‍ച്ചയെ ബാധിക്കുമെന്നാണ് കണക്കൂകൂട്ടല്‍.

2017 ലും 2018 ലുമായി സമ്പദ് വ്യവസ്ഥ പടിപടിയായി വളര്‍ച്ചയിലേയ്ക്ക് തിരിച്ചെത്തുമെന്നും ഐ.എം.എഫ്. വിലയിരുത്തുന്നു. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യം 7.2 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെയുള്ള പ്രതീക്ഷ 7.6 ശതമാനമായിരുന്നു.

2018-19 സാമ്പത്തിക വര്‍ഷത്തില്‍ പ്രതീക്ഷിക്കുന്ന വളര്‍ച്ച 7.7 ശതമാനത്തില്‍തന്നെ നിലനിര്‍ത്തിയിട്ടുമുണ്ട്.

Top