ദാസ്യപ്പണി ; തിരുവനന്തപുരം എ.ആര്‍ ക്യാമ്പില്‍ നിന്ന് മാത്രം നിയോഗിച്ചത് 45 പേരെ

police attack

തിരുവനന്തപുരം : കേരളാ പൊലീസിലെ ദാസ്യപ്പണിക്കാരുടെ കണക്കുകള്‍ പുറത്ത് വന്നു തുടങ്ങി. തിരുവനന്തപുരം എ ആര്‍ ക്യാമ്പില്‍ നിന്ന് മാത്രം ദാസ്യപ്പണിയ്ക്കായി 45 പേരെ നിയോഗിച്ചു. അതില്‍തന്നെ 14 പേരുടെ നിയമനം ഒരു ഉത്തരവുപോലും ഇല്ലാതെയാണെന്നും കണ്ടെത്തി. വാക്കാല്‍ നിര്‍ദ്ദേശിച്ചാണ് നിയമനം നടത്തിയിരിക്കുന്നത്.

വിരമിച്ച ഉന്നത ഉദ്യോഗസ്ഥര്‍ക്കൊപ്പം ദാസ്യപ്പണി ചെയ്യുന്നത് 18 പേരാണ്. മുന്‍ ഐജി ലക്ഷ്മണയ്‌ക്കൊപ്പം നാല് പേരാണ് ജോലി ചെയ്യുന്നത്. പൊലീസിന് പുറത്ത് ജോലി ചെയ്യുന്ന ഐപിഎസുകാര്‍ക്കൊപ്പം 16 പേര്‍ ദാസ്യപ്പണിയെടുക്കുന്നുണ്ട്.

ഇതിനിടെ പൊലീസ് ഉദ്യോഗസ്ഥര്‍ വീട്ടില്‍ ജോലി ചെയ്യിപ്പിച്ചിരുന്ന ക്യാമ്പ് ഫോളോവേഴ്‌സിനെ മടക്കി അയക്കാന്‍ തുടങ്ങിയതായാണ് വിവരം. ക്യാമ്പ് ഫോളോവേഴ്‌സിന്റെ കണക്കെടുപ്പ് തുടങ്ങിയതോടെയാണ് പൊലീസ് ഉദ്യോഗസ്ഥരുടെ തിരക്കിട്ട നീക്കം. ക്യാമ്പ് ഫോളോവേഴ്‌സിന്റെ വിവരങ്ങള്‍ അടിയന്തരമായി നല്‍കണമെന്ന് പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് എ.ഡി.ജി.പി ആനന്ദകൃഷ്ണന്റേതാണ് സര്‍ക്കുലര്‍.

Top