മാംസാഹാരം കഴിക്കാന്‍ പ്രത്യേക പ്ലേറ്റുകള്‍ ഉപയോഗിക്കണം: വിദ്യാര്‍ത്ഥികളോട് ഐഐടി

മുംബൈ : മാംസാഹാരം കഴിക്കാന്‍ പ്രത്യേക പ്ലേറ്റുകള്‍ ഉപയോഗിക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശവുമായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) ബോംബെ സ്റ്റുഡന്റ്‌സ് കൗണ്‍സില്‍.

ഐഐടിയിലെ പതിനൊന്നാം നമ്പര്‍ ഹോസ്റ്റലിലാണ് മാംസാഹാരം കഴിക്കാന്‍ ഹോസ്റ്റലിലെ സാധാരണ സ്റ്റീല്‍ പാത്രങ്ങള്‍ ഉപയോഗിക്കരുതെന്നും വേറെ പ്ലാസ്റ്റിക് പാത്രങ്ങള്‍ ഉപയോഗിക്കണമെന്നും സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ നിര്‍ദേശം നല്‍കിയത്.

മാംസാഹാരം കഴിക്കുന്നവര്‍ പ്രത്യേകം പ്ലേറ്റ് ഉപയോഗിക്കണമെന്ന സ്റ്റുഡന്റ്‌സ് കൗണ്‍സിലിന്റെ അറിയിപ്പ് ഇ-മെയില്‍ മുഖാന്തരമാണ് വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചത്. ‘വെജിറ്റേറിയന്‍ ഭക്ഷണം മാത്രം കഴിക്കുന്ന വിദ്യാര്‍ഥികളില്‍ നിന്നും നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് ഡിന്നര്‍ സമയത്ത് നോണ്‍ കഴിക്കേണ്ടവര്‍ അതിനായി പ്രത്യേകം പാത്രം കൊണ്ടുവരണം. ഹോസ്റ്റലിലെ പ്ലെയിറ്റ് ഇതിന് വേണ്ടി ഉപയോഗിക്കരുത് എന്നായിരുന്നു ഇ-മെയിയിലിന്റെ ഉള്ളടക്കം.

എന്നാല്‍ നിര്‍ദേശത്തിനെതിരെ വിദ്യാര്‍ഥികള്‍ക്കിടയില്‍ നിന്നും വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്.

Top