സമരത്തിന് ഇറങ്ങിയാല്‍ കൊല്ലും ; മന്ത്രി മണിയുടെ അനുയായികള്‍ ഭീഷണിപ്പെടുത്തിയെന്ന്‌ പെമ്പിളൈ ഒരുമൈ

കോഴിക്കോട് : ഇനി സമരത്തിന് ഇറങ്ങിയാല്‍ കൊല്ലുമെന്ന് മന്ത്രി എം.എം.മണിയുടെ അനുയായികള്‍ ഭീഷണിപ്പെടുത്തിയതായി പെമ്പിളൈ ഒരുമൈ.

മൂന്നുപേര്‍ വീട്ടില്‍ വന്നാണ് ഭീഷണിപ്പെടുത്തിയതെന്നും പരാതി നല്‍കിയിട്ട് പൊലീസ് കേസ് എടുക്കുന്നില്ലെന്നും പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി പറഞ്ഞു.

മൂന്നാറില്‍ തോട്ടം തൊഴിലാളികള്‍ക്കു സര്‍ക്കാര്‍ ഭൂമി നല്‍കിയില്ലെങ്കില്‍ സ്ഥലം കയ്യേറും. അടുത്തമാസം ഒമ്പതു മുതല്‍ പെമ്പിളൈ ഒരുമൈയുടെ നേതൃത്വത്തില്‍ ഭൂസമരം ആരംഭിക്കുമെന്നും മന്ത്രി മണി രാജിവയ്ക്കണമെന്ന നിലപാടില്‍ മാറ്റമില്ലെന്നും ഗോമതി കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പെമ്പിളൈ ഒരുമൈ നേതാക്കളായ കൗസല്യ, തങ്കമണി, രാജേശ്വരി, ആംആദ്മി സംസ്ഥാന കണ്‍വീനര്‍ സി.ആര്‍.നീലകണ്ഠന്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Top