If there is a lack of popularity, its responsibility lies in false media; Trump

trump

വാഷിംഗ്ടണ്‍: തന്റെ ജനസമ്മിതിയില്‍ പോരായ്മകളുണ്ടെങ്കില്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം അമേരിക്കയിലെ ‘വ്യാജമാധ്യമങ്ങള്‍ക്കാണെന്ന്’ യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

ഇത്തരത്തില്‍ ചില മാധ്യമങ്ങള്‍ തന്നെക്കുറിച്ച് വളരെ മോശമായ രീതിയിലാണ് വാര്‍ത്തകള്‍ നല്‍കുന്നതെന്നു പറഞ്ഞ ട്രംപ് വ്യാജപ്രചരണങ്ങളാണ് തന്റെ ഭരണത്തിന്റെ നല്ലവശങ്ങള്‍ ജനങ്ങളിലെത്താതെ പോകുന്നതിനു കാരണമെന്നും ചൂണ്ടിക്കാട്ടി.

പ്രസിഡന്റായുള്ള ട്രംപിന്റെ പ്രവര്‍ത്തനങ്ങളില്‍ ജനം അസംതൃപ്തരാണെന്ന് വാഷിംഗ്ടണ്‍ പോസ്റ്റും എബിസി ബ്രോഡ്കാസ്റ്ററും അടക്കമുള്ള മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Top