If India scraps Indus Treaty, there will be blood in rivers: Hafiz Saeed

hafees-sayed

ലാഹോര്‍: പാകിസ്താന് ജലം നല്‍കിയില്ലെങ്കില്‍ ഇന്ത്യന്‍ നദികളില്‍ രക്തമൊഴുകുമെന്ന് മുംബൈ ഭീകരാക്രമണ സൂത്രധാരന്‍ ഹാഫിസ് സയീദ്. സിന്ധു നദീജല ഉടമ്പടിയില്‍നിന്ന് പിന്മാറുമെന്ന ഇന്ത്യന്‍ നിലപാടിനോട് പ്രതികരിക്കുകയായിരുന്നു സയീദ്.

ഇന്ത്യയ്ക്കുള്ള ശക്തമായ മറുപടി ജമ്മു കശ്മീരിലെ അഖ്‌നൂര്‍, ഉറി മേഖലകളില്‍ നല്‍കി വരികയാണെന്നും ഹാഫിസ് സയീദ് പറഞ്ഞു. 6,50,000 കശ്മീര്‍ മുസ്‌ലിംകളുടെ മരണത്തിന് ഇന്ത്യന്‍ സൈന്യമാണ് ഉത്തരവാദികള്‍.

കശ്മീരി മുജാഹിദ്ദീനുകള്‍ ഇന്ത്യയെ തകര്‍ക്കുകയാണ്. അവരുടെ ദൗത്യം പരാജയപ്പെടുത്താന്‍ ഇന്ത്യയ്ക്കു സാധിക്കില്ല. ഞാന്‍ ഒറ്റയ്ക്കല്ല, ബലൂച്ചുകളും പാകിസ്താനികളും തങ്ങള്‍ക്കൊപ്പമുണ്ട്.

ബലൂച്ച് നേതാവ് ഷാസെയ്ന്‍ ബുഗ്തി ഇന്ത്യയ്‌ക്കെതിരായ പോരാട്ടങ്ങളില്‍ കൈകോര്‍ത്തുവെന്നും സയീദ് പറഞ്ഞു.

50,000 ബലൂച്ച് യുവാക്കള്‍ കശ്മീരിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടാന്‍ തയാറാണ്. ഹാഫിസ് സയീദിന്റെ ഫോണ്‍ സന്ദേശത്തിനുവേണ്ടിയാണ് ഞങ്ങള്‍ കാത്തിരിക്കുന്നത്.

കോണ്‍ഫറന്‍സിലെ തങ്ങളുടെ സാന്നിധ്യം ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പാണെന്ന് ഷാസെയ്ന്‍ ബുഗ്തി പറഞ്ഞു.

സിന്ധു നദീജല ഉടമ്പടിയിലെ അവകാശങ്ങളെല്ലാം ഉപയോഗിക്കാന്‍ ഇന്ത്യ തീരുമാനിച്ചിരുന്നു. പഠാന്‍കോട്ട് വ്യോമസേനാ താവളത്തിലും ഉറി സൈനിക താവളത്തിലും നടന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഇത്.

Top