idea now offering unlimited voice calling to compete with jio

മുംബൈ: രാജ്യത്തെ ടെലികോം മേഖലയിലെ മല്‍സരവും ഓഫറുകളും തുടരുകയാണ്. റിലയന്‍സ് ജിയോ തുടങ്ങിവെച്ച ഓഫറുകളെ പ്രതിരോധിക്കാന്‍ പുതിയ ഓഫറുമായി ഐഡിയയും രംഗത്തെത്തി. 148, 348 രൂപയുടെ പ്രീപെയ്ഡ് പാക്കുകളാണ് ഐഡിയ പ്രഖ്യാപിച്ചിരിക്കുന്നത്.

രാജ്യത്ത് എവിടെയും ഏതു നെറ്റ്‌വര്‍ക്കിലേക്കും പരിധിയില്ലാതെ വിളിക്കാമെന്നതാണ് പുതിയ ഐഡിയ ഓഫറുകളുടെ പ്രത്യേകത. 348 രൂപ പാക്കില്‍ പരിധിയില്ലാ വോയ്‌സ് കോളും ഒരു ജിബി 4ജി ഡേറ്റയും ലഭിക്കും. എല്ലാ ലോക്കല്‍എസ്ടിഡി കോളുകള്‍ ഓഫറിന്റെ ഭാഗമായിരിക്കും. ഓഫറിന്റെ കാലാവധി 28 ദിവസമാണ്. 4ജി ലഭ്യമല്ലാത്ത ഉപയോക്തക്കള്‍ക്കായി 50 എംബി ഡേറ്റയും ഐഡിയ നല്‍കുന്നുണ്ട്.

രണ്ടാമത്തെ 148 രൂപ പാക്കില്‍ 300 എംബി 4ജി ഡേറ്റയാണ് ഓഫര്‍ ചെയ്യുന്നത്. എന്നാല്‍ എല്ലാ നെറ്റ്‌വര്‍ക്കുകളിലേക്കും പരിധിയില്ലാ കോള്‍ 148 പാക്കില്‍ ലഭ്യമല്ല. ഐഡിയ!ടുഐഡിയ പരിധിയില്ലാ ലോക്കല്‍എസ്ടിഡി കോളുകള്‍ വിളിക്കാനാകും. ഇതിനു പുറമെ, 4ജി ലഭ്യമല്ലാത്ത ഉപഭോക്താക്കള്‍ക്ക് 50 എംബി ഡേറ്റയും നല്‍കുന്നു. കേരളത്തില്‍ ഈ സേവനം 2ജിയിലും 4ജിയിലും ലഭിക്കും.

Top