ഉപഭോക്താക്കളെ ആകര്‍ഷിക്കുവാന്‍ മികച്ച ഓഫറുമായി ഐഡിയ

idea

മികച്ച ഓഫറുമായി ഐഡിയ രംഗത്ത്. 697 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്യുമ്പോള്‍ 126 ജിബി ഡാറ്റ 84 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്ന ഓഫറുമായാണ് ഐഡിയ എത്തിയിരിക്കുന്നത്.

ഐഡിയ സെല്ലുലാര്‍ വെബ്‌സൈറ്റ് പറയുന്നതനുസരിച്ച് 697 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്യുമ്പോള്‍ 1.5 ജിബി ഡാറ്റ പ്രതി ദിനം ഉപയോഗിക്കാനാവുമെന്നാണ്.

കൂടാതെ, ഈ പ്ലാനില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്ടിഡി കോളുകള്‍ ചെയ്യാനും സാധിക്കും. ഐഡിയ സെല്ലുലാര്‍ ആപ്പായ മൈ ഐഡിയ ആപ്പ് വഴിയോ ഐഡിയ വെബ്‌സൈറ്റ് വഴിയോ ഓഫര്‍ ആക്ടിവേറ്റ് ചെയ്യാനാകും.

റീചാര്‍ജിനൊപ്പം 10 ശതമാനം ടോക് ടൈമും ലഭിക്കും. 4ജി ഫോണുകളില്‍ മാത്രമേ ഈ ഓഫര്‍ ലഭിക്കുകയുള്ളൂ.

Top