ഐഡിയ സെല്ലുലാര്‍ രാജ്യത്ത് 2.60 ലക്ഷം വില്‍പ്പന കേന്ദ്രങ്ങള്‍ കൂടി ആരംഭിക്കും

idea

മുംബൈ: ഐഡിയ സെല്ലുലാര്‍ രാജ്യത്ത് 2.60 ലക്ഷം വില്‍പ്പന കേന്ദ്രങ്ങള്‍ കൂടി ആരംഭിക്കാന്‍ ഒരുങ്ങുന്നു. മൊബൈല്‍ ബ്രോഡ്ബാന്‍ഡ് സര്‍വ്വീസുകള്‍ വ്യാപിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണിത്.

ഇതിന്റെ ഭാഗമായി പുതിയ കേന്ദ്രങ്ങളില്‍ 50 ശതമാനം പുതിയ ബ്രോഡ്ബാന്‍ഡ് സര്‍വ്വീസും വര്‍ധിപ്പിക്കും.

ഒരുവര്‍ഷത്തിനുള്ളില്‍ ഓഗസ്റ്റ് വരെ രാജ്യത്ത് പുതിയതായി 50,000 ബ്രോഡ്ബാന്‍ഡ് വില്‍പ്പന കേന്ദ്രങ്ങള്‍ കമ്പനി ആരംഭിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്തെ 5,888 നഗരങ്ങള്‍ക്കും, 1,05,755 ഗ്രാമങ്ങള്‍ക്കും ഐഡിയയുടെ സേവനങ്ങള്‍ ലഭ്യമായിട്ടുണ്ട്.

Top