ജിയോയെ വെല്ലാന്‍ കിടിലന്‍ ന്യൂ ഇയര്‍ ഓഫറുമായി ഐഡിയ

idea

പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ച് ടെലികോം രംഗത്തെ പ്രമുഖരായ ഐഡിയ.

ജിയോയുടെ ന്യൂഇയര്‍ ഓഫറുകളെ മറികടക്കാന്‍ ലക്ഷ്യമിട്ടു കൊണ്ട് 198 രുപയുടേയും, 199 രുപയുടേയും രണ്ടു പ്ലാനുകളാണ് ഐഡിയ അവതരിപ്പിച്ചിരിക്കുന്നത്.

പുതിയ ഓഫര്‍ അനുസരിച്ച് 198 രൂപയ്ക്ക് 28 ദിവസത്തേക്ക് 28 ജിബി ഡേറ്റ ഉപയോഗിക്കാന്‍ സാധിക്കും.

ആദ്യമായിട്ടാണ് ഐഡിയ ഇത്രയും കുറഞ്ഞ നിരക്കില്‍ ഡേറ്റ നല്‍കുന്നത്. ഡേറ്റയ്ക്ക് പുറമെ ലോക്കല്‍, എസ്ടിഡി കോളുകള്‍ പരിധിയില്ലാതെ വിളിക്കാനും സാധിക്കും.

ഒപ്പം തന്നെ 199 രുപയുടെ പ്ലാനില്‍ ദിവസം ഒരു ജിബി ഡേറ്റയ്ക്ക് പുറമെ 100 എസ്എംഎസുകള്‍ അധികമായിട്ടും നല്‍കുന്നുണ്ട്. 28 ദിവസമാണ് ഈ പ്ലാനിന്റെ കാലാവധി.

Top