സേവിങ്‌സ് അക്കൗണ്ടുകളുടെ പലിശ നിരക്ക് കുറച്ച്‌ ഐസിഐസിഐ ബാങ്ക്

50 ലക്ഷം രൂപയില്‍ കുറവുള്ള സേവിങ്‌സ് ബാങ്ക് ഡെപ്പോസിറ്റുകളുടെ പലിശ നിരക്ക് 0.5 ശതമാനം കുറച്ച്‌ പ്രമുഖ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക്.

3.5 ശതമാനമായിരിക്കും 50 ലക്ഷം വരെയുള്ള സേവിങ്‌സ് അക്കൗണ്ട് നിക്ഷേപങ്ങള്‍ക്ക് ഈടാക്കുന്ന പലിശ നിരക്ക്.

എന്നാല്‍ 50 ലക്ഷം രൂപയ്ക്കു മുകളിലുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 4 ശതമാനം തന്നെയായി തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ജൂലായ് 31 ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഒരു കോടി രൂപയില്‍ താഴെയുള്ള സേവിംഗ്‌സ് അക്കൗണ്ട് നിക്ഷേപത്തിന്റെ പലിശ നിരക്ക് 3.5 ശതമാനമായി കുറച്ചിരുന്നു.

എച്ച്ഡിഎഫ്‌സി ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നിവയുള്‍പ്പെടെയുള്ള മറ്റ് ബാങ്കുകളും അവരുടെ സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളില്‍ പലിശ നിരക്ക് പുതുക്കിയിട്ടുണ്ട്.

Top