ഗെയിമിങ്‌ താല്‍പര്യമുള്ളവരെ ലക്ഷ്യം വെച്ച് ഐസര്‍ പുതിയ പ്രെഡേറ്റര്‍ ലാപ്‌ടോപ് അവതരിപ്പിച്ചു

ഗെയിമിങ്‌ താല്‍പര്യമുള്ളവരെ ലക്ഷ്യം വെച്ച് ഐസര്‍ പുതിയ പ്രെഡേറ്റര്‍ ലാപ്‌ടോപ് അവതരിപ്പിച്ചു.

പ്രെഡേറ്റര്‍ 21എക്‌സ് എന്ന പേരോടെയാണ് ലാപ് എത്തിയിരിക്കുന്നത്.

ഗെയിമിങ് ലോകത്തുള്ളവര്‍ക്കായി നിര്‍മിക്കുന്ന ഈ ലാപിന്റെ വില പക്ഷേ അല്‍പ്പം കൂടുതലാണ്, 6,99,999 രൂപയാണ് പ്രെഡേറ്ററിന്റെ വില.

ഡിസംബര്‍ 18 മുതല്‍ പ്രെഡേറ്റര്‍ ലാപ് ഫ്‌ളിപ്കാര്‍ട്ടില്‍ നിന്നും വാങ്ങാന്‍ സാധിക്കും.

ഉപഭോക്താക്കള്‍ക്കായി ലാപിന്റെ കൂടെ ഒരു കസ്റ്റം ഹാര്‍ഡ് ഷെല്‍ കാരിയിങ് കൈസ് കൂടി നല്‍കുമെന്ന് ഐസര്‍ പറയുന്നു.

Top