വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയ്‌ക്കെതിരായ ഫൈനലില്‍ ഇംഗ്ലണ്ടിന് ബാറ്റിങ്ങ് തകര്‍ച്ച

ലോര്‍ഡ്‌സ്: വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയ്‌ക്കെതിരായ ഫൈനലില്‍ ഇംഗ്ലണ്ട് പ്രതിരോധത്തില്‍.

ഇംഗ്ലണ്ടിന് ഇതുവരെ അഞ്ച് വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍മാരായ ലോറന്‍ വിന്‍ഫീല്‍ഡ്, ടാമി ബ്യൂമോണ്ട്, ഹീതര്‍ നൈറ്റ് എന്നിവരാണ് പുറത്തായത്.

ലോറന്‍ വിന്‍ഫീല്‍ഡിന്റെ വിക്കറ്റാണ് ഇംഗ്ലണ്ടിന് ആദ്യം നഷ്ടമായത്. 35 പന്തില്‍ നിന്ന് 24 റണ്‍സ് നേടിയ വിന്‍ഫീല്‍ഡ് 11.1 ഓവറിലായിരുന്നു പുറത്തായത്.

ബ്യൂമോണ്ടിനൊപ്പം 47 റണ്‍സിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടുണ്ടാക്കിയശേഷമാണ് വിന്‍ഫീല്‍ഡ് വിക്കറ്റ് കളഞ്ഞത്. രാജേശ്വരി ഗെയ്ക്‌വാദ് ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു.

പതിനഞ്ചാം ഓവറിലാണ് ബ്യൂമോണ്ട് പുറത്തായത്. 37 പന്തില്‍ നിന്ന് 23 റണ്‍സെടുത്ത ബ്യൂമോണ്ടിനെ പൂനം യാദവിന്റെ പന്തില്‍ ജുന്‍ ഗോസ്വാമി ക്യാച്ചെടുക്കുകയായിരുന്നു. പിന്നീട് ഒരു റണ്‍ മാത്രമെടുത്ത ഹീതര്‍ നൈറ്റിനെയും പൂനം യാദവ് ബൗള്‍ഡാക്കി.

ഫാരന്‍ വില്‍സണ്‍(പൂജ്യം)നാലാമതായി പുറത്തായത്. ജുലന്‍ ഗോസ്വാമിക്കാണ് വിക്കറ്റ്. തൊട്ടുമുന്നത്തെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്വുമന്‍ സാറാ ടെയിലറി(45)നെയും ഗോസ്വാമി പുറത്താക്കിയിരുന്നു.

മൂന്നു വിക്കറ്റ് വീഴ്‍ത്തിയ ജൂലണ്‍ ഗോസ്വാമിയും രണ്ടു വിക്കറ്റെടുത്ത പൂനം യാദവുമാണ് ഇംഗ്ലണ്ടിന്റെ അടിവേരിളക്കിയത്. ഇവര്‍ക്കൊപ്പം റണ്‍സ് വഴങ്ങുന്നതില്‍ ദീപ്തി ശര്‍മ്മയും രാജേശ്വരി ഗെയ്ക്‌വാദും പിശുക്ക് കാട്ടിയതോടെ ഇംഗ്ലണ്ടിന്റെ സ്കോര്‍ കേവലം ഏഴു വിക്കറ്റ് നഷ്ടത്തില്‍ 228 റണ്‍സില്‍ ഒതുങ്ങി.

Top