ഐബോള്‍ സ്ലൈഡ് Enzo V8 ടാബ്ലറ്റ് വിപണിയില്‍; വില 8999 രൂപ

ball-slide-enzo-v8

ന്ത്യന്‍ കമ്പനിയായ ഐബോള്‍ പുതിയ ടാബ്ലറ്റ് വിപണിയിലിറക്കി. ഐബോള്‍ സ്ലൈഡ് Enzo V8 എന്ന് പേരിട്ടിരിക്കുന്ന ടാബ്ലറ്റിന് 8999 രൂപയാണ് വില. 4G സൗകര്യത്തോട് കൂടിയ ടാബ്ലറ്റില്‍ ഗൂഗിള്‍, ഔട്ട്‌ലുക്ക്, ലിങ്ക്ഡിന്‍ ഔട്ട് ഓഫ് ദി ബോക്‌സ് തുടങ്ങിയ മൈക്രോസോഫ്റ്റ് ആപ്പുകള്‍ ഒരുക്കിയിട്ടുണ്ട്‌.

024*600 പിക്‌സല്‍ HD റെസല്യൂഷനോട് കൂടിയ 7 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്പ്ല, 2GB റാമോട് കൂടിയ ക്വാഡ്‌കോര്‍ ചിപ്‌സെറ്റ്, 16 GB മെമ്മറി എന്നിവയാണ് പ്രധാന സവിശേഷതകള്‍. 5MP പ്രൈമറി ക്യാമറയും 2MP സെല്‍ഫി ക്യാമറയും ടാബ്ലറ്റിലുണ്ട്. എല്‍ഇഡി ഫ്‌ളാഷ് ലൈറ്റോട് കൂടിയതാണ് രണ്ട് ക്യാമറകള്‍.

ബ്ലൂടൂത്ത്, മൈക്രോ യുഎസ്ബി പോര്‍ട്ട്, USB OTG എന്നീ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ടാബ്ലറ്റ് പ്രവര്‍ത്തിക്കുന്നത് കസ്റ്റം UIഓട് കൂടിയ ആന്‍ഡ്രോയ്ഡ് 7.0 നൗഗട്ട് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ്. ഇംഗ്ലീഷിന് പുറമെ 22 ഇന്ത്യന്‍ ഭാഷകളും ടാബ്ലറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്.

ടാബ്ലറ്റില്‍ 3.5 മില്ലീമീറ്റര്‍ ഓഡിയോ ജാക്ക്, ജൈറോസ്‌കോപ്പ്, പ്രോക്‌സിമിറ്റി സെന്‍സര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്മാര്‍ട്ട്‌ഫോണിനെക്കാള്‍ വലിപ്പം കൂടിയ 4G VoLTE ഡിവൈസ് ആവശ്യമുള്ളവര്‍ക്ക് Enzo V8 തിരഞ്ഞെടുക്കാവുന്നതാണ്.

Top