IAS strike-VM Sudheeran-Criticizing- chief minister

ന്യൂഡല്‍ഹി: ഐഎഎസ് ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ അവധിയെടുത്ത സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍.

ഒരു പ്രശ്‌നം എത്ര മാത്രം വഷളാക്കാമോ അത്രമാത്രം വഷളാക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്ന് സുധീരന്‍ വിമര്‍ശിച്ചു. മുഖ്യമന്ത്രിയുടെ നിലപാട് ഭരണ സ്തംഭനത്തിന്റെ പൂര്‍ണതയില്‍ എത്തിക്കുമെന്നും സുധീരന്‍ ഡല്‍ഹിയില്‍ പറഞ്ഞു.

വിഷയത്തില്‍ തികച്ചും പക്ഷപാതപരമായ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. അസാധാരണായ സ്ഥിതി വിശേഷം കേരളത്തില്‍ ഒരിക്കലും ഉണ്ടായിട്ടില്ല. ഇതു പ്രശ്‌നങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ്.

കേരളത്തെ സംബന്ധിച്ച് ഇക്കാര്യം നിര്‍ഭാഗ്യകരമാണ്. സംസ്ഥാനത്ത് ഭരണം യാഥാര്‍ഥ രീതിയില്‍ നടക്കാത്ത സാഹചര്യമാണുള്ളതെന്നും സുധീരന്‍ വിമര്‍ശിച്ചു.

Top