ഐഎസ്എല്‍ ; ജനുവരിയിലെ മികച്ച താരം ഇയാന്‍ ഹ്യൂം, നേടിയത് 90.1% വോട്ട്

Iain-Hume

ന്യൂഡല്‍ഹി: മഞ്ഞപ്പടയുടെ തോഴന്‍ ഇയാന്‍ ഹ്യൂമിനെ ഐഎസ്എല്ലിലെ ജനുവരിയിലെ മികച്ച താരമായി തിരഞ്ഞെടുത്തു. 90.1% വോട്ട് നേടിയാണ് ഹ്യൂം മികച്ച താരമായിരിക്കുന്നത്. മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഹ്യൂം മുംബൈക്കെതിരെയും ബ്ലാസ്റ്റേഴ്‌സിന്റെ സ്വന്തം തട്ടകത്തില്‍ ഡല്‍ഹിക്കെതിരെയുമായി ഒരു ഹാട്രിക് അടക്കം ജനുവരിയില്‍ 5 ഗോളുകളാണ് നേടിയത്.

ഇയാന്‍ ഹ്യൂമിനെ കൂടാതെ ബെംഗളൂരു എഫ്.സിയുടെ സുനില്‍ ഛേത്രി, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ സിമിന്‍ലെന്‍ ഡൗങ്ങല്‍, പുണെ സിറ്റിയുടെ മാഴ്‌സെലോ പെരേര, ജംഷഡ്പൂര്‍ എഫ്.സിയുടെ ട്രിനിഡാഡെ ഗോണ്‍സാല്‍വസ് എന്നിവരായിരുന്നു പട്ടികയില്‍ ഇടം പിടിച്ച താരങ്ങള്‍.

രണ്ടാം സ്ഥാനത്തുള്ള നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ സിമിന്‍ലെന്‍ ഡൗങ്ങല്‍ 5.6% വോട്ട് നേടി രണ്ടാം സ്ഥാനത്താണ് ഉള്ളത്. കരള ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍ കീപ്പര്‍ റഹുബ്ക നവംബറില്‍ ഐഎസ്എല്ലിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Top