‘ഞാന്‍ സ്വയം മികച്ച കളിക്കാരനായി പരിഗണിക്കുന്നില്ല, ഒരു സാധാരണ കളിക്കാരന്‍ മാത്രം’: മെസ്സി

messi

താന്‍ സ്വയം മികച്ച കളിക്കാരനായി പരിഗണിക്കുന്നില്ലെന്ന് അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം മെസ്സി. മറ്റു കളിക്കാരെപ്പോലെ ഒരു സാധാരണ കളിക്കാരന്‍ മാത്രമാണ് താനെന്നും കളിക്കളത്തില്‍ മത്സരം തുടങ്ങുമ്പോള്‍ എല്ലാവരും തുല്യരാണെന്നും മെസ്സി കൂട്ടിച്ചേര്‍ത്തു.

അര്‍ജന്റീനയ്ക്ക് മികച്ച കളിക്കാരുണ്ട്, ജയിക്കാന്‍ വേണ്ടി മാത്രമാണ് തങ്ങള്‍ കളിക്കുന്നത്. അര്‍ജന്റീന ലോകകപ്പിന് എങ്ങനെ യോഗ്യത നേടി എന്നത് പ്രശ്‌നമല്ലെന്നും റഷ്യയില്‍ ഒരു ടീമായി പതുക്കെയും ശക്തിയായും മുന്നേറാനാണ് ശ്രമമെന്നും മെസ്സി പറഞ്ഞു.

ഫ്രാന്‍സ്, ജര്‍മ്മനി, ബ്രസീല്‍, സ്‌പെയിന്‍ എന്നിവരുടെ നിലവാരത്തിലേക്ക് എത്താന്‍ അര്‍ജന്റീന ടീം മൊത്തം കഠിനാദ്ധ്വാനം ചെയ്യണമെന്നും മെസ്സി പറഞ്ഞു.

Top