ലേല സമയത്ത് ടെന്‍ഷനിലായിരുന്നു, ഇത്രയും തുക ലഭിക്കുമെന്ന് പ്രതീക്ഷിച്ചില്ല ; കമലേഷ്

KAMALESH NAGARKOTI

ന്യൂഡല്‍ഹി: ഐപിഎല്‍ ലേലത്തില്‍ കമലേഷ് നാഗര്‍കോടിയെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് സ്വന്തമാക്കിയത്. 3.2 കോടി രൂപയ്ക്കാണ് കൊല്‍ക്കത്ത U19 പേസ് സെന്‍സേഷന്‍ താരത്തെ ടീമില്‍ നിലനിര്‍ത്തിയത്. U19 ലോകകപ്പ് ന്യൂസിലന്റിൽ ആരംഭിച്ചത് മുതല്‍ പേസ് ബൗളിങ്ങിലൂടെ ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തുകയായിരുന്നു താരം.

140 വേഗതയില്‍ സ്ഥിരമായി പന്തെറിയുവാന്‍ കഴിവുള്ള താരമാണ് കമലേഷ്. എങ്കിലും ലേല സമയത്ത് ടെന്‍ഷനിലായിരുന്നുവെന്നാണ് താരം പറയുന്നത്. ഐപിഎല്‍ ലേലത്തില്‍ ഏതെങ്കിലും ടീമിലെത്തുമെന്നായിരുന്നു കരുതിയിരുന്നതെന്നും ഇത്രയും വലിയ തുക ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും കമലേഷ് നാഗര്‍കോടി വ്യക്തമാക്കി.

ലേലസമയത്ത് ന്യൂസിലാണ്ടിലായിരുന്ന താരം ടെന്‍ഷന്‍ കാരണം സുഹൃത്തുക്കള്‍ വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കാന്‍ പോലും മടികാണിച്ചുവെന്ന് പറഞ്ഞു. ഇഎസ്പിഎന്‍ക്രിക്ഇന്‍ഫോയോട് സംസാരിക്കവെയാണ്‌ താരം ഇക്കാര്യം വ്യക്തമാക്കിയത്.

Top