‘ഫുട്‌ബോള്‍ ഗ്രൗണ്ട് കുത്തി പൊളിക്കുന്നത് എന്തിന്‌’ കൊച്ചി ഏകദിനത്തിനെതിരെ ഐഎം വിജയന്‍

vijayan

കൊച്ചി: നവംബര്‍ ഒന്നിന് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടത്താനിരിക്കുന്ന ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിന ക്രിക്കറ്റ് മല്‍സരത്തിനെതിരെ മുന്‍ ഇന്ത്യന്‍ താരം ഐ.എം.വിജയന്‍ രംഗത്ത്. കൊച്ചിയിലെ സ്റ്റേഡിയം ഫുട്‌ബോള്‍ സ്റ്റേഡിയമായാണു നിര്‍മിച്ചതെന്നും തിരുവനന്തപുരത്ത് ക്രിക്കറ്റ് സ്റ്റേഡിയമുള്ളപ്പോള്‍ ഒരു ഫുട്‌ബോള്‍ ഗ്രൗണ്ട് എന്തിനാണ് കുത്തിപ്പൊളിക്കുന്നതെന്നും വിജയന്‍ ചോദിക്കുന്നു. രാജ്യത്ത് മികച്ചതെന്ന് ഫിഫ തെരഞ്ഞെടുത്ത ആറു ഗ്രൗണ്ടുകളില്‍ ഒന്ന് ഒരു ക്രിക്കറ്റ് മത്സരത്തിനുവേണ്ടി മാത്രം മാറ്റം വരുത്തുന്നതു വേദനാജനകമാണെന്നും വിജയന്‍ വ്യക്തമാക്കി.

ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ഏകദിനം കൊച്ചിയില്‍ നടത്താനുള്ള നീക്കത്തിനെതിരേ കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിദേശതാരം ഇയാന്‍ ഹ്യൂം, മലയാളി താരം സി.കെ.വിനീത്, ശശി തരൂര്‍ എംപി, എന്‍ എസ് മാധവന്‍ തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു.

Top