‘ഐ ലൗ യൂ മമ്മീ’ വീണ്ടും റെക്കോര്‍ഡ് സ്വന്തമാക്കി മുന്നേറുന്നു

യൂട്യൂബില്‍ ഏറ്റവുമധികം ആളുകള്‍ കണ്ട മലയാള സിനിമാഗാനമെന്ന റെക്കോര്‍ഡിനു പുറമെ ഭാസ്‌കര്‍ ദ റാസ്‌കല്‍ എന്ന ചിത്രത്തിലെ ഐ ലൗ യൂ മമ്മി എന്ന ഗാനത്തിന് മറ്റൊരു റെക്കോര്‍ഡ് കൂടി.

മൂന്ന് കോടി കാഴ്ചക്കാരെ നേടുന്ന ഗാനമെന്ന റെക്കോര്‍ഡാണ് ഭാസ്‌കര്‍ ദ റാസ്‌കലിലെ ഈ ഗാനം സ്വന്തമാക്കിയിരിക്കുന്നത്.

2015 ഏപ്രില്‍ 11ന്‌ യുട്യൂബിലെത്തിയ ഗാനം റിലീസായ അന്നു മുതല്‍ തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

റഫീഖ് അഹമ്മദ് എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ദീപക് ദേവാണ്. അദ്ദേഹത്തിന്റെ മകള്‍ ദേവിക ദീപക് ദേവും ശ്വേത മോഹനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

Top