ഐ ലീഗില്‍ ഈസ്റ്റ്ബംഗാളിനെതിരെ ഗോകുലം എഫ്‌സിക്ക് അട്ടിമറി ജയം

Gokulam kerala

കോഴിക്കോട്: ഐ ലീഗ്ഫുട്‌ബോളില്‍ കരുത്തരായ ഈസ്റ്റ്ബംഗാളിനെതിരെ ഗോകുലം കേരള എഫ്‌സിക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളിനാണ് ഈസ്റ്റ്ബംഗാളിനെ പരാജയപ്പെടുത്തിയത്.

കിവി സിമോമിയും സലാം രഞ്ജന്‍ സിങ്ങിന്റെ ഓണ്‍ഗോളുമായിരുന്നു ഗോകുലത്തിന് ജയം സമ്മാനിച്ചത്. 51 മിനിറ്റിലായിരുന്നു ഗോഗുലത്തിന്റെ സമനില ഗോള്‍. 86 ആം മിനിറ്റിലായിരുന്നു ഗോഗുലത്തിന്റെ വിജയ ഗോള്‍. കാറ്റ്‌സുമി യൂസയാണ് ഈസ്റ്റ് ബംഗാളിന്റെ ആശ്വാസ ഗോള്‍ നേടിയത്.

Top