‘വംശീയ അധിക്ഷേപത്തിന് ഞാനും ഇരയായിട്ടുണ്ട്’ മിസോറാം മുഖ്യമന്ത്രി തന്‍ഹാവല

മിസ്സോറാം :വംശീയ അധിക്ഷേപത്തിന് ഞാനും ഇരയായിട്ടുണ്ടെന്ന് മിസോറാം മുഖ്യമന്ത്രി ലാല്‍ തന്‍ഹാവലയുടെ വെളിപ്പെടുത്തല്‍.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇന്ത്യന്‍ ജനത വംശീയ അധിക്ഷേപത്തിന് ഇരയാകുന്നുണ്ടെന്നും രാജ്യം നേരിടുന്ന ഏറ്റവും മോശമായ കാര്യമാണിതെന്നും ലാല്‍ തന്‍ഹാവല ഒരു ദേശിയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

നിങ്ങളെ കണ്ടിട്ട് ഒരു ഇന്ത്യനായി തോന്നുന്നില്ലെന്ന് പറഞ്ഞ ഒരു മാന്യനോട് ഇന്ത്യന്റെ രൂപം എങ്ങനെ ആയിരിക്കണമെന്ന് തിരിച്ച് ചോദിക്കുകയുണ്ടായ സംഭവം വളരെ വേദനയോടെ അദ്ദേഹം പറഞ്ഞു.

ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ നേതാക്കന്‍മാര്‍ ഇന്ത്യയുടെ സംസ്‌കാരം മറക്കുന്നു, അവര്‍ ഉന്നത മനോഭാവത്തില്‍ സംസാരിക്കുകയാണെന്നും അവര്‍ക്ക് എങ്ങനെ നല്ല നേതാവാകണമെന്ന് അറിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാഷ്ട്രീയ തലത്തിലും ഇത്തരം വംശീയ അധിക്ഷേപങ്ങളുണ്ടെന്നും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രാദേശികവാദം വളരെ കൂടുതലാണെന്നും ലാല്‍ തന്‍ഹാവല വ്യക്തമാക്കി.

Top