വോട്ടെടുപ്പില്‍ ‘ഇന്ത്യന്‍ കാര്‍ ഓഫ് ദി ഇയര്‍’ പുരസ്‌കാരം ഹ്യുണ്ടായി വെര്‍ണയ്ക്ക്‌ സ്വന്തം

വാഹനങ്ങള്‍ക്കും ഉണ്ട് തിരഞ്ഞെടുപ്പും അവാര്‍ഡുകളും.

വാഹന വ്യവസായ രംഗത്തെ പ്രശസ്തമായ ‘ഇന്ത്യന്‍ കാര്‍ ഓഫ് ദി ഇയര്‍’ അവാര്‍ഡ് ഹ്യുണ്ടായിയുടെ നെക്സ്റ്റ് ജെന്‍ വെര്‍ണയാണ് സ്വന്തമാക്കിയിരിക്കുന്നത്‌.

വെര്‍ണ, ക്രെറ്റ, എലൈറ്റ് ഐ 20, ഗ്രാന്‍ഡ് ഐ 10, ഐ 10 എന്നിവയ്ക്കായി 2008 മുതല്‍ അഞ്ചുതവണ ഇന്ത്യന്‍ കാര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടുന്ന ആദ്യത്തെ വാഹന നിര്‍മാതാവാണ് ഹ്യുണ്ടായ്.

വോട്ടെടുപ്പില്‍ വെര്‍ണയെക്കാള്‍ ഒരു പോയന്റ് വ്യത്യാസത്തില്‍ മാരുതി ഡിസയര്‍ രണ്ടാമതും ജീപ്പ് കോംപസ് മൂന്നാം സ്ഥാനത്തുമെത്തി.

സെഡാന്‍ വിഭാഗത്തില്‍ മികച്ച രൂപകല്‍പ്പന, പ്രകടനം, ടെക്‌നോളജി, സുരക്ഷാ സംവിധാനം, യാത്രാസുഖം എന്നിവയാണ് പുതിയ വെര്‍ണയുടെ സവിശേഷതകള്‍.

പെട്രോള്‍ ഡീസല്‍ എന്നിങ്ങനെ രണ്ട് പതിപ്പുകളില്‍ ഹ്യൂണ്ടായി വെര്‍ണ ലഭ്യമാണ്.

18 അംഗ ജൂറിയാണ് വോട്ടെടുപ്പിലൂടെ പുതിയ വെര്‍ണയെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്.

Top