ഹ്യുണ്ടായി ട്യൂസോണ്‍ ഫോര്‍-വീല്‍-ഡ്രൈവ്‌ ഇന്ത്യയില്‍

ഹ്യുണ്ടായിയുടെ ട്യൂസോണ്‍ എസ്‌യുവി വിപണിയില്‍.25.19 ലക്ഷം രൂപയാണ് മോഡലിന്റെ വില.

ടോപ് വേരിയന്റായ ജിഎല്‍എസ് ഡീസല്‍ ഓട്ടോമാറ്റിക് പതിപ്പില്‍ മാത്രമാണ് ഫോര്‍വീല്‍ഡ്രൈവ് എഡിഷനെ
ഹ്യുണ്ടായി നല്‍കുന്നത്.

പുതിയ ട്യൂസോണ്‍ എസ്‌യുവിയുടെ വരവോടെ ടൂവീല്‍ഡ്രൈവ് ജിഎല്‍എസ് വേരിയന്റിനെ പിന്‍വലിച്ചിരിക്കുകയാണ്‌.

ടൂവീല്‍ഡ്രൈവ് ഓട്ടോമാറ്റിക് ജിഎല്‍എസിനെക്കാളും 1.33 ലക്ഷം രൂപ വിലവര്‍ധനവിലാണ് പുത്തന്‍ ഫോര്‍വീല്‍ഡ്രൈവ് എഡിഷന്‍ ഒരുങ്ങിയിട്ടുള്ളത്.

hyundai02

ഫ്രണ്ട് എന്‍ഡില്‍ ട്രാക്ഷന്‍ നഷ്ടപ്പെട്ടാല്‍ കരുത്ത് റിയര്‍ വീലുകളിലേക്ക് താനെ പകരുന്ന ഫോര്‍വീല്‍ഡ്രൈവ് സിസ്റ്റമാണ് ട്യൂസോണില്‍ ഒരുങ്ങുന്നത്.

ഡ്രൈവര്‍ മുഖേന ആക്ടിവേറ്റ് ചെയ്യാവുന്ന ഫോര്‍വീല്‍ഡ്രൈവ് ലോക്ക് മോഡും പുതിയ ട്യൂസോണിന്റെ ഫീച്ചറാണ്.
182.4 bhp കരുത്തും 400 NM trque ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് പുതിയ എഡിഷന്റെ പവര്‍ഹൗസ്.

hyundi03

6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് എസ്‌യുവിയില്‍ ഇടംപിടിക്കുന്നത്.

സുരക്ഷാ അപ്‌ഡേറ്റുകളുടെ പശ്ചാത്തലത്തില്‍ ഡീസല്‍ ജിഎല്‍ വേരിയന്റില്‍ 2000 രൂപയുടെ വിലവര്‍ധനവും, പെട്രോള്‍ ജിഎല്‍ വേരിയന്റില്‍ 9000 രൂപയുടെ വിലവര്‍ധനവും ഉണ്ട്.

Top