ഹ്യുണ്ടായി മോട്ടോര്‍സും റെവും തമ്മില്‍ കൈക്കോര്‍ക്കുന്നു

hyundai

ന്യൂഡല്‍ഹി : സൗത്ത് കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി മോട്ടോര്‍സും രാജ്യത്ത് കാറുകള്‍ വാടകയ്ക്ക് നല്‍കുന്ന ഏറ്റവും വലിയ കമ്പനിയായ റെവും തമ്മില്‍ കൈക്കോര്‍ക്കുന്നു.

ഇന്ത്യയിലെ കാര്‍ ഷെയറിംഗ് സര്‍വീസും മാര്‍ക്കറ്റിംഗും ഉയര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കൈക്കോര്‍ക്കല്‍. തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് റെവുമായി കൈക്കോര്‍ക്കുന്ന വിവരം ഹ്യുണ്ടായി പുറത്ത് വിട്ടത്.

ഈ പങ്കാളിത്തത്തോടെ, ഹ്യുണ്ടായ് മോട്ടോര്‍സും റെവുവും രാജ്യത്തെ ഭാവിയില്‍ മൊബിലിറ്റി മാര്‍ക്കറ്റിനെ നയിക്കാന്‍ ആവശ്യമായ സാങ്കേതികവിദ്യയും വികസിപ്പിച്ചെടുക്കും. എന്നിരുന്നാലും, കമ്പനി സാമ്പത്തിക വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

Top