hyundai grand i10 launch on february

ഹ്യുണ്ടേയ്‌യുടെ ജനപ്രിയ കാര്‍ ഗ്രാന്റ് ഐ 10 ന്റെ പുതിയ പതിപ്പ് ഫെബ്രുവരിയില്‍ ഇന്ത്യയില്‍ എത്തും. പക്ഷേ കമ്പനി ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ നടത്തിയിട്ടില്ല.

ധാരാളം മാറ്റങ്ങളുമായാണ് ഗ്രാന്റിന്റെ പുതിയ പതിപ്പ് എത്തുന്നത്. പുതിയ ബമ്പറുകള്‍, എല്‍ഇഡി ഹെഡ് ലൈറ്റുകള്‍ എന്നിവ കാറിനുണ്ട്.

പുതിയ ടച്ച് സ്‌ക്രീന്‍ ഇന്‍ഫൊടൈന്‍മെന്റ് സിസ്റ്റം, റീഡിസൈന്‍ ചെയ്ത ഡാഷ് ബോര്‍ഡുകള്‍, കൂടുതല്‍ സ്ഥല സൗകര്യം എന്നിവയായിരിക്കും അകത്തെ പ്രധാനമാറ്റങ്ങള്‍.

എന്നാല്‍ എന്‍ജിനില്‍ കാര്യമായ മാറ്റങ്ങളില്ല. 1.2 ലീറ്റര്‍ കാപ്പ പെട്രോള്‍ എന്‍ജിനും 1.1 ലീറ്റര്‍ ഡീസല്‍ എന്‍ജിനും തന്നെയാണ് പുതിയ കാറിനും.

Top