ഹ്യുണ്ടായി ഗ്രാന്‍ഡ് i10, i20, വാഹനങ്ങള്‍ ഇലക്ട്രിക് ഗിയറിലേക്ക് മാറാന്‍ ഒരുങ്ങുന്നു

പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കുവാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഏറെ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെ രാജ്യത്തെ മുന്‍നിര വാഹന നിര്‍മാതാക്കള്‍ ഇലക്ട്രിക് ഗിയര്‍ സംവിധാനത്തിലേക്ക് മാറുവാന്‍ ഒരുങ്ങുന്നു.

കൊറിയന്‍ നിര്‍മാതാക്കളായ ഹ്യുണ്ടായിയുടെ ഗ്രാന്‍ഡ് i10, i20 മോഡലുകള്‍ ഭാവിയില്‍ ഇലക്ട്രിക് ഗിയറിലേക്ക് മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതിനായി ഈ രംഗത്തെ ഇലക്ട്രിക് സാധ്യതകള്‍ പഠിക്കുന്നതിന് കമ്പനി ആദ്യ ഇലക്ട്രിക് മിനി എസ്.യു.വി കണ്‍സെപ്റ്റ് അവതരിപ്പിക്കും. അതിനു ശേഷമാകും കമ്പനി ഈ രംഗത്ത് തുടക്കം കുറിക്കുക.

Top