ഡല്‍ഹിയില്‍ യുവതിയെ കൊലപ്പെടുത്തി രഹസ്യമായി സംസ്‌ക്കരിക്കാന്‍ ശ്രമിച്ച ഭര്‍ത്താവ് പിടിയില്‍

arrest

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ യുവതിയെ കൊലപ്പെടുത്തി രഹസ്യമായി സംസ്‌ക്കരിക്കാന്‍ ശ്രമിച്ച ഭര്‍ത്താവ് പിടിയില്‍. ശ്മശാനത്തില്‍ ദഹിപ്പിക്കുന്നതിനിടെ പൊലീസ് എത്തി തീയണച്ച് മൃതദേഹം വീണ്ടെടുക്കുകയായിരുന്നു.

സംഭവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭര്‍ത്താവ് സുല്‍ത്താന്‍പുരി സ്വദേശി നവീന്‍ (24) അറസ്റ്റിലായി. അവിഹിത ബന്ധം ആരോപിച്ചാണ് നവീന്‍ ഭാര്യയെ കൊലപ്പെടുത്തിയത്.

നവീനും സുഹൃത്തുക്കളായ അഞ്ചു പേരുമാണ് മൃതദേഹം സംസ്‌കാരിക്കാന്‍ ഉണ്ടായിരുന്നത്. ഇതില്‍ സംശയം തോന്നിയ സമീപവാസികള്‍ പൊലീസില്‍ അറിയിക്കുകയും പൊലീസ് നവീനെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.

ചോദ്യം ചെയ്യലില്‍ നവീന്‍ ആദ്യം പറഞ്ഞത് ഭാര്യ വൈദ്യുതാഘാതമേറ്റ് മരിച്ചു എന്നാണ്. എന്നാല്‍ കൂടുതല്‍ ചോദ്യം ചെയ്യലില്‍ കൊലപാതകം സമ്മതിക്കുകയായിരുന്നു.

Top