കർണാടകയിൽ മൃഗബലി ; ദേവപ്രീതിയ്ക്കായി ബലിയർപ്പിച്ചത് ഇരുനൂറിലധികം മൃഗങ്ങളെ

ബെംഗളൂരു : കർണാടകയിൽ ദേവപ്രീതിയ്ക്കായി ഇരുനൂറിലധികം മൃഗങ്ങളെ ബലിയർപ്പിച്ചു.

ബെലാഗാവി ജില്ലയിലെ കോകത്താനൂർ ഗ്രാമത്തിൽ വെള്ളിയാഴ്ച ആരംഭിച്ച യെല്ലമ്മ ഉത്സവത്തിലാണ് ഇരുനൂറിലധികം മൃഗങ്ങളെ ബലി നൽകിയതായി റിപ്പോർട്ടുകൾ വന്നിരിക്കുന്നത്.

അഞ്ച് ദിവസം നീണ്ട് നിൽക്കുന്ന ഉത്സവത്തിലെ ആദ്യ ദിവസത്തെ കണക്കുകളാണ് ഇത്.

ഇത്തരത്തിൽ കൊല്ലപ്പെടുന്ന മൃഗങ്ങളിൽ ആടുകളും ചെമ്മരിയാടുകളുമാണ് കുടുതലും ഉൾപ്പെടുന്നത്.

മൃഗബലി തടയുന്നതിന് നിയമങ്ങൾ കൊണ്ടുവരുന്നതിനും, നടപ്പാക്കുന്നതിനും മൃഗപാലകരും മൃഗാവകാശ പ്രവർത്തകരും പ്രതിഷേധങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായിട്ടില്ലെന്നതാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കർണ്ണാടകയിലെ നിരവധി ഗ്രാമങ്ങളിൽ പലവിധത്തിലുള്ള ആചാരങ്ങളുടെ ഭാഗമായി മൃഗബലി നിലനിൽക്കുന്നുണ്ട്.

പ്രകൃതി ദുരന്തങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും മുക്തി ലഭിക്കുവാനും , മികച്ച വിളകൾ ലഭിക്കാനും മൃഗബലി സഹായിക്കുമെന്ന് ഗ്രാമങ്ങളിലെ ജനങ്ങൾ വിശ്വസിക്കുന്നുണ്ട്. അതിന്റെ ഭാഗമാണ് ഇത്തരത്തിൽ അനേകം മൃഗങ്ങളെ ബലി നൽകുന്നത്.

Top