പീഡനത്തിന് ഇരയായ പെണ്‍കുട്ടികളോടുള്ള അവഗണന തുടരുന്നുവെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്

rapes

ഡല്‍ഹി: പീഡനത്തിന് ഇരയായ പെണ്‍കുട്ടികളോടുള്ള അവഗണന തുടരുന്നതായി മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്.

പീഡനം തെളിയിക്കുന്ന പ്രാകൃതമായ ടെസ്റ്റുകള്‍ ഇന്നും പലയിടങ്ങളിലും തുടരുന്നുണ്ടെന്നാണ് സംഘടനയുടെ റിപ്പോര്‍ട്ട് തെളിയിക്കുന്നത്.

പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് നേരെ പലപ്പോഴും പൊലീസിന്റെയും മെഡിക്കല്‍ ഉദ്യോഗസ്ഥരുടെയും ഭാഗത്ത് നിന്നും തെറ്റായ സമീപനമാണ് ഉണ്ടാകുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

സുപ്രീംകോടതി നിരോധിച്ച ടു ഫിംഗര്‍ ടെസ്റ്റ് ഉള്‍പ്പെടെ പല പ്രാകൃത ടെസ്റ്റുകളും ഇപ്പോഴും തുടരുന്നുണ്ടെന്ന് സംഘടന വ്യക്തമാക്കി.

രാജസ്ഥാനില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ ആരോഗ്യനില പരിശോധിച്ച റിപ്പോര്‍ട്ടില്‍ ഡോക്ടര്‍ ഈ ടെസ്റ്റ് നിര്‍ദേശിച്ചത് സംഘടന തെളിവായി ചൂണ്ടിക്കാട്ടുന്നു.

പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടികളില്‍ ഏതാനും വര്‍ഷം മുന്‍പു വരെ ‘ടു ഫിംഗര്‍ ടെസ്റ്റ്’ നടത്തിയിരുന്നു.

എന്നാല്‍ പീഡിപ്പിക്കപ്പെട്ടവരുടെ സ്വകാര്യതയിന്മേലുള്ള കടന്നുകയറ്റമാണെന്നു കണ്ടെത്തി ഈ രീതിക്ക് 2013ല്‍ സുപ്രീംകോടതി വിലക്കേര്‍പ്പെടുത്തിയിരുന്നു.

എന്നാല്‍ ഇപ്പോഴും പല സംസ്ഥാനങ്ങളിലെയും പൊലീസും ഡോക്ടര്‍മാരും ഈ രീതി തുടരുന്നുവെന്നാണ് സംഘടന വ്യക്തമാക്കുന്നത്.

Top