ഹുവായ് ഇന്ത്യ ജീവനക്കാരെ കുറയ്ക്കുന്നു; ഇന്ത്യയില്‍ 30 ശതമാനം ജീവനക്കാരെ പിരിച്ചു വിട്ടു

ടെലികോം മേഖലയിലെ ജീവനക്കാരെ കുറച്ച് കൊണ്ട് ചൈനീസ് കമ്പനിയായ ഹുവായ്.

ഇന്ത്യയില്‍ 30 ശതമാനത്തോളം ജീവനക്കാരെയാണ് കമ്പനി ഇതിനോടകം പിരിച്ചു വിട്ടത്.

ജീവനക്കാരുടെ പ്രകടനം, ശാഖകളുടെ അടച്ചുപൂട്ടല്‍, ബിസിനസ് കുറയ്ക്കല്‍ തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് ജീവനക്കാരെ പിരിച്ചു വിടുന്നത്.

ഇത്രയും ജീവനക്കാരെ പിരിച്ചു വിട്ടതിനു ശേഷവും വിവിധ മേഖലകളിലായി 8,000 ലേറെ ജീവനക്കാരാണ് ഹുവായ് ഇന്ത്യയില്‍ ഇനിയുമുള്ളത്.

റിലയന്‍സ് ജിയോയുടെ കടന്നു വരവും അതിനു ശേഷമുണ്ടായ വിവിധ കമ്പനികളുടെ ലയന നടപടികളുമൊക്കെയാണ് ടെലികോം മേഖലയിലെ പിരിച്ചു വിടലിന് പ്രധാന കാരണം.

Top