ചൈനീസ് നിര്‍മ്മാതാക്കളായ വാവെയ് മൂന്ന് പിന്‍ ക്യാമറകളോടു കൂടിയ പുതിയ ഫോണ്‍ പുറത്തിറക്കാനൊരുങ്ങുന്നു. പി 20 പ്രോ എന്നാണ് മോഡലിന്റ് പേര്. പി 20, പി 20 ലൈറ്റ് എന്നീ മോഡലുകളും ഒപ്പമുണ്ട്. 72,000 രൂപയാണ് പി 20 പ്രോയുടെ വില.
മൂന്ന് പിന്‍ ക്യാമറകള്‍ക്കും കൂടി 40 മെഗാപിക്‌സല്‍ വലിപ്പമുള്ള ചിത്രങ്ങള്‍ പകര്‍ത്താനാകും. ആരും കണ്ടിട്ടില്ലാത്ത നിറങ്ങളിലായിരിക്കും ഈ മോഡലുകള്‍ ഇറങ്ങുന്നതെന്നാണ് സൂചന.
P20 പ്രോ, P20, P20 ലൈറ്റ് എന്നിവ യഥാക്രമം 3400mAh, 4000mAh, 3000mAh എന്നിങ്ങനെയായിരിക്കും ബാറ്ററിയുടെ കരുത്ത്. റാമിന്റെ കാര്യത്തില്‍ 8ജിബി 6ജിബി 4ജിബി എന്നിവ പ്രതീക്ഷിക്കാം. ഓപ്പറേറ്റിങ് സിസ്റ്റം ആന്‍ഡ്രോയിഡ് ഓറിയോ അടിസ്ഥാനപ്പെടുത്തിയുള്ള EMUI 8.0 തന്നെയായിരിക്കും.