huawei mate 9 with 6gb ram

ഹുവായ് തങ്ങളുടെ അടുത്ത ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണായ ഹുവായ് മേറ്റ് 9 വിപണിയില്‍ എത്തിക്കാന്‍ പോകുന്നു. 6ജിബി വേരിയന്റ് 128ജിബി സ്‌റ്റോറേജ് എന്നിവയാണ് ഈ ഫോണിനുളളത്.

പഴയ ഹുവായ് മേറ്റ് 9ന്റെ സവിശേഷതകള്‍ തന്നെയാണ് പുതിയ ഫോണിനും. അതായത് 5.9 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ, കിരിന്‍ 960 ചിപ്‌സെറ്റ്, ഡ്യുവല്‍ ലെന്‍സ് ക്യാമറ. എന്നാല്‍ പുതിയ ഫോണ്‍ ഇറങ്ങുന്നത് 6ജിബി റാമോടു കൂടിയാണെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

സാധാരണ ഹുവായ് മേറ്റ് 9ന് EUR 699 അതായത് ഇന്ത്യന്‍ വില ഏകദേശം 50,722 രൂപയാണ്. എന്നാല്‍ പ്രീമിയം മേറ്റ് 9ന് EUR 1,395 അതായത് ഇന്ത്യന്‍ വില 1,01,228 രൂപയാണ്.

Top