HS Prannoy in Swiss Open quarter final

ബാസല്‍ : ഇന്ത്യന്‍ താരം എച്ച്.എസ് പ്രണോയി സ്വിസ് ഗ്രാന്‍പീ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.

10ാം സീഡ് താരമായ ചൈനയുടെ കിയോ ബിനിനെ പരാജയപ്പെടുത്തിയാണ് പ്രണോയി ക്വാര്‍ട്ടറില്‍ ഇടം നേടിയത്. സ്‌കോര്‍ 9-21,23-21,21-15. ലോക 23ാം നമ്പറായ പ്രണോയി സ്‌കോര്‍ട്‌ലന്‍ഡ് താരം കിറാന്‍ മെറിലാസിനെ കീഴടക്കിയാണ് പ്രീ ക്വാര്‍ട്ടറില്‍ ഇടം നേടിയത്.

മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ ജെറി ചോപ്രഎന്‍ നിക്കി റെഡ്ഡി സഖ്യം മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു.എന്നാല്‍ പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ മനു അത്തിരിസുമിത് റെഡ്ഡി സഖ്യവും മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന്‍ കപൂര്‍സജന സഖ്യവും പരാജയപ്പെട്ടു.

Top