മരിച്ചുപോയ ആളുകളുടെ അക്കൗണ്ട് ഡിലീറ്റ് ചെയ്യാനോ അയാളുടെ ഓര്‍മകളുടെ സ്മാരകം ആക്കാനോ കഴിയുന്ന സംവിധാനവുമായി ഫേസ്ബുക്ക്.
ഒരാള്‍ മരിച്ച ശേഷവും അയാളുടെ അക്കൗണ്ടില്‍ മെമ്മറീസ് ഷെയര്‍ ചെയ്യാനും മറ്റും കുടുംബങ്ങള്‍ക്കോ കൂട്ടുകാര്‍ക്കോ ആകും. ഇതിനായി ഫേസ്ബുക്ക് നല്കുന്ന ഒരു ഫോമില്‍ ചില കാര്യങ്ങള്‍ പൂരിപ്പിച്ച് നല്‍കേണ്ടിവരും. ചിലപ്പോള്‍ മരണസര്‍ട്ടിഫിക്കറ്റും സമര്‍പ്പിക്കേണ്ടിവരും.
മരിച്ച ആളിന്റെ പേരിന്റെ കൂടെ ‘ഓര്‍മ്മയില്‍’ എന്ന വാക്കും ഉണ്ടാകും. മുന്‍പ് ഷെയര്‍ ചെയ്ത ഫോട്ടോകളും പോസ്റ്റുകളും അക്കൗണ്ടില്‍ തന്നെ ഉണ്ടാകും. ഇത്തരം അക്കൗണ്ടുകള്‍ ഫ്രണ്ട് സജഷന്സിലോ ബര്‍ത്ത്ഡേ റിമൈന്ഡേര്സിലോ ഉണ്ടാകില്ല. ഈ അക്കൗണ്ടില്‍ മറ്റാര്‍ക്കും ലോഗ് ഇന്‍ ചെയ്യാനും കഴിയില്ല.