അന്ന് ചോദ്യം ചെയ്യാത്തവര്‍ ഇപ്പോള്‍ എങ്ങനെയാണ് ചോദ്യം ചെയ്യുന്നത്: അമിത് ഷാ

amith sha

ന്യൂഡല്‍ഹി: ജനക്കൂട്ടം സ്വയം വിചാരണ നടത്തി മനുഷ്യരെ മര്‍ദിച്ചു കൊലപ്പെടുത്തുന്ന സംഭവങ്ങള്‍ എന്‍ഡിഎ ഭരണകാലത്തേക്കാള്‍ കൂടുതല്‍ നടന്നിട്ടുണ്ടെന്നും എന്നാല്‍ അന്ന് ആരും അതിനെ ചോദ്യം ചെയ്തില്ലെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പ്രതികരണം.

പനാജിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

2011, 2012, 2013 കാലങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ വ്യാപകമായിട്ടും അന്ന് അതിനെ ചോദ്യം ചെയ്യാത്തവര്‍ പിന്നെ ഇപ്പോള്‍ എങ്ങനെയാണ് ചോദ്യം ചെയ്യുന്നതെന്ന് അമിത് ഷാ ചോദിച്ചു.

സമാജ്‌വാദി പാര്‍ട്ടി അധികാരത്തിലുള്ളപ്പോള്‍ ആണ് വീട്ടില്‍ ബീഫ് സൂക്ഷിച്ചുവെന്ന് ആരോപിച്ച് ഉത്തര്‍ പ്രദേശില്‍ മുഹമ്മദ് അഖ്‌ലാഖ് എന്നയാളെ ജനക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതെന്നും എന്നാല്‍ അന്നും പ്രതിഷേധങ്ങള്‍ മോദി സര്‍ക്കാരിനെതിരെയാണ് ഉയര്‍ന്നതെന്നും അമിത് ഷാ ആരോപിച്ചു.

പാര്‍ട്ടിയും സര്‍ക്കാരും എല്ലാ വിഭാഗം ജനങ്ങളെയും ഒരുപോലെയാണ് കാണുന്നതെന്നും അമിത് ഷാ പറഞ്ഞു.

ഗോവധ നിരോധം രൂക്ഷമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ഗോവയില്‍ നിരോധനം ഏര്‍പ്പെടുത്തിയത് ബിജെപി അല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top