രക്തദാനം മഹാദാനം ; മാതൃകയായി ഖത്തര്‍ സ്റ്റാര്‍ ഗ്രൂപ്പിലെ അംഗങ്ങള്‍

blood-donation

ദോഹ : രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് ഖത്തര്‍ സ്റ്റാര്‍ ഗ്രൂപ്പ്. അഹ്മദ് സാലേം അല്‍ മന്‍സൂരി ഗ്രൂപ്പുമായി സഹകരിച്ചാണ് ഖത്തര്‍ സ്റ്റാര്‍ ഗ്രൂപ്പ് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചത്. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനില്‍ സംഘടിപ്പിച്ച ക്യാമ്പില്‍ ഗ്രൂപ്പിലെ തൊഴിലാളികളും കുടുംബാംഗങ്ങളും ഉള്‍പ്പെടെ നിരവധി പേരാണ് പങ്കെടുത്തത്.

ഗ്രൂപ്പ് ചെയര്‍മാന്‍ അഹ്മദ് സാലെം അല്‍ മന്‍സൂരിയാണ് ക്യാമ്പ് ഉദ്ഘാടനം ചെയ്തത്. ഖത്തര്‍ സ്റ്റാര്‍ ഗ്രൂപ്പിന്റെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റിയുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചതെന്നും രക്ത ദാനത്തിലൂടെ ജീവന്‍ രക്ഷിക്കുന്ന മഹാ ദൗത്യത്തില്‍ പങ്കാളികളായവര്‍ അഭിനന്ദനമര്‍ഹിക്കുന്നുവെന്നും ഇനിയും ഇത്തരം പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും മാനേജിംഗ് ഡയറക്ടര്‍ ടി.എം കബീര്‍ വ്യക്തമാക്കി.

ചീഫ് കോര്‍ഡിനേറ്റര്‍ ഷൈനി കബീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ക്യാമ്പിന് നേതൃത്വം നല്‍കിയത്. ഇത്തരത്തിലൊരു ക്യാമ്പ് സംഘടിപ്പിച്ചതിന് ഖത്തര്‍ സ്റ്റാര്‍ ഗ്രൂപ്പിന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ സര്‍ട്ടിഫിക്കറ്റും നല്‍കി ആദരിച്ചു.

Top