6.9 ഇഞ്ച് ഡിസ്‌പ്ലേയുള്ള ഓണര്‍ നോട്ട് 10 ചൈനയില്‍ അവതരിപ്പിച്ചു

note 10

വാവെയ് തങ്ങളുടെ ഏറ്റവും പുതിയ മോഡലായ ഓണര്‍ നോട്ട് 10 ചൈനയില്‍ അവതരിപ്പിച്ചു. 6.9 ഇഞ്ചിന്റെ ഭീമന്‍ ഡിസപ്ലേ, ജിപിയു ടര്‍ബോ പിന്തുണ, 18.5:9 അനുപാതത്തിലുള്ള ഡിസ്‌പ്ലേ എന്നിവയാണ് ഫോണിന്റെ പ്രധാന സവിശേഷതകള്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ് സവിശേഷതകളുള്ള മികച്ച ക്യമാറ സെറ്റപ്പും ഫോണിന് കരുത്തേകുന്നുണ്ട്.

ആന്‍ഡ്രോയ്ഡ് 8.1 ഓറിയോ, ഡ്യുവല്‍ സിം, ഇഎംയുഐ 8.2, 18.5: 9 അനുപാതത്തിലുള്ള 6.9 ഇഞ്ച് ഫുള്‍ എച്ച്ഡി + 2220×1080 പിക്‌സല്‍ എഎംഒഎല്‍ഇഡി ഡിസ്‌പ്ലേ, HiSilicon കിറോണ്‍ 970 SoC, ജിപിയു ടര്‍ബോ, 6 ജിബി, 8 ജിബി റാം ഓപ്ഷനുകള്‍ എന്നിവയാണ് ഫോണിലെ പ്രധാന സവിശേഷതകള്‍. ഒപ്പം 5000 mAh ന്റെ ബാറ്ററിയും ഫോണിലുണ്ട്.

24 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറും 16 മെഗാപിക്‌സല്‍ സെക്കന്‍ഡറി സെന്‍സറുമുള്ള ഇരട്ട ക്യാമറ സെറ്റപ്പാണ് ഫോണിന് പിറകിലുള്ളത്. കൃത്രിമ ഇമേജ് സ്റ്റെബിലൈസേഷന്‍, എല്‍ഇഡി ഫ്‌ളാഷ് എന്നിവയുമുള്ള ഈ രണ്ട് സെന്‍സറുകളിലും f / 1.8 apertureഉം ഉണ്ട്. മുന്‍വശത്ത് ഒരു 13 മെഗാപിക്‌സലിന്റെ സെന്‍സറും അതില്‍ ഫെയ്‌സ് അണ്‍ലോക്ക് ഫീച്ചറും കൂടെ ഉണ്ട്.

മൈക്രോ എസ്ഡി കാര്‍ഡ് വഴി വികസിപ്പിക്കാവുന്ന 64 ജിബി, 128 ജിബി സ്റ്റോറേജ് ഓപ്ഷനുകളാണ് ഓണര്‍ 10 ന്റെ സ്റ്റോറേജ് സവിശേഷത. കണക്ടിവിറ്റിയുടെ കാര്യത്തില്‍ 4 ജി എല്‍ടിഇ, വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, എന്‍എഫ്‌സി, യുഎസ്ബി ടൈപ്പ് സി എന്നിവയുമുണ്ട്. 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്ക് ഇല്ല എങ്കിലും ഹെഡ്ഡ്‌സെറ്റുകളെ പിന്തുണയ്ക്കാന്‍ 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്ക് അഡാപ്റ്റര്‍ ഉപയോഗിച്ച് യുഎസ്ബി ടൈപ്പ് സി വഴി സൗകര്യമൊരുക്കുന്നുണ്ട്. ഒപ്പം വിരലടയാള സെന്‍സര്‍ അടക്കം പ്രധാന സെന്‍സറുകളെല്ലാം ഉണ്ട്.

4 ജിബി റാം, 64 ജിബി മെമ്മറി മോഡലിന് 28,100 രൂപയും 6 ജിബി 128 ജിബി മോഡലിന് 32,000 രൂപയുമാണ് വില വരുന്നത്. ഓഗസ്റ്റ് 3ന് ് ഫോണ്‍ ചൈനയില്‍ ലഭ്യമാകും.

Top