കിടിലന്‍ ഓഫറുകളുമായി ഹോണര്‍ 7 എ ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ ഫ്‌ളിപ്കാര്‍ട്ടില്‍

HONOR

ഹോണര്‍ 7 എ ബഡ്ജറ്റ് സ്മാര്‍ട്ട് ഫോണ്‍ ഫ്‌ളിപ്കാര്‍ട്ടില്‍ വില്‍പ്പനക്കെത്തുന്നു. ഫോണിന് വില വരുന്നത് 8999 രൂപയാണ്. 1000 രൂപ മുതല്‍ മാസ തവണകളായി അടയ്ക്കാവുന്ന നോ കോസ്റ്റ് ഇഎംഐ അടക്കമുള്ള സൗകര്യങ്ങള്‍ ഫ്‌ളിപ്കാര്‍ട്ടില്‍ ലഭ്യമാണ്. ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉള്ളവര്‍ക്ക് 10 ശതമാനം ഓഫറും വിസ കാര്‍ഡുകള്‍ക്ക് മേല്‍ 5 ശതമാനം കിഴിവുമാണ് ഒരുക്കിയിരിക്കുന്നത്. ഇത് കൂടാതെ ജിയോയുമായി കൂടിച്ചേര്‍ന്ന് 2200 രൂപയുടെ ക്യാഷ്ബാക്ക് അടക്കം 50 ജിബി ഡാറ്റ ലഭിക്കുന്ന ഓഫറും ഉണ്ട്.

റെഡ്, ബ്ലാക്ക്, ഗോള്‍ഡ്, ബ്ലൂ തുടങ്ങിയ നിറങ്ങളിലുള്ള രണ്ട് വേരിയന്റുകളിലാണ് ഹോണര്‍ 7 എ പുറത്തിറങ്ങിയത്. 13 മെഗാപിക്‌സല്‍ പ്രൈമറി CMOS സെന്‍സറും 2 മെഗാപിക്‌സല്‍ സെക്കന്‍ഡറി സെന്‍സറും ഉള്ള ഡ്യുവല്‍ റിയര്‍ ക്യാമറ സെറ്റപ്പാണ് ഹോണര്‍ 7 എ യുടെ 3 ജിബി റാം വേരിയന്റില്‍ ഉള്ളത്. അതിന്റെ 2 ജിബി റാം വേരിയന്റ്, 13 മെഗാപിക്‌സല്‍ CMOS സെന്‍സര്‍ ഉണ്ട്. എല്‍ഇഡി ഫ്‌ളാഷോടു കൂടിയ 8 മെഗാപിക്‌സല്‍ ക്യാമറയും ഫോണിലുണ്ട്.

മൈക്രോഎസ്ഡി കാര്‍ഡ് വഴി 256 ജിബി വരെ വിപുലപ്പെടുത്താവുന്ന 32 ജിബി ഇന്റേണല്‍ സ്റ്റോറേജാണ് ഓണര്‍ 7എയില്‍ ഉള്ളത്. ആന്‍ഡ്രോയ്ഡ് 8.0 ഓറിയോയിയാണ് പ്രവര്‍ത്തനം. 18: 9 അനുപാതമുള്ള 5.7 ഇഞ്ച് HD 720×1440 പിക്‌സല്‍ ഡിസ്‌പ്ലേയാണ്.

Top