ഹോണര്‍ 9 ലൈറ്റ് സ്മാര്‍ട്ട്‌ഫോണിനെ വിപണിയില്‍ എത്തിച്ച് കമ്പനി

honor-9-light

ഹോണര്‍ 9 ലൈറ്റ് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ എത്തിയിരിക്കുകയാണ്. സഫയര്‍ ബ്ലൂ, ഗ്ലേസിയര്‍ ഗ്രെ, മിഡ് നൈറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ഈ സ്മാര്‍ട്ട്‌ഫോണ്‍ എത്തിയിരിക്കുന്നത്. 32GB, 64GB സ്റ്റോറേജ് വേരിയന്റുകളില്‍ എത്തിയിരിക്കുന്ന സ്മാര്‍ട്ട്‌ഫോണിന്റെ വില 10,999 രൂപ, 14,999 രൂപ നിരക്കിലാണ്.

5.65 ഇഞ്ച് ഡിസ്‌പ്ലേയാണ് ഫോണിന് ലഭിക്കുന്നത്. 3,000mah ബാറ്ററിയാണ് സ്മാര്‍ട്ട്‌ഫോണിന്റെ കരുത്ത്. കിരിന്‍ 659 ഓക്ടകോര്‍ പ്രോസസര്‍, ആന്‍ഡ്രോയിഡ് 8.0 ഒറിയോ, 3GB/4GB റാം, 32GB/ 64GB സ്റ്റോറേജ്, 13MP/2MP റിയര്‍ ക്യാമറ, 13MP/2MP ഫ്രണ്ട് ക്യാമറ എന്നിവയാണ് ഫോണിന്റെ പ്രധാന സവിശേഷതകള്‍.

Top