ഹോണര്‍ 6 എക്‌സ് സ്മാര്‍ട്ട്‌ഫോണുകള്‍ ഇനിമുതല്‍ 11,999 രൂപയ്ക്ക്

ഹോണര്‍ 6 എക്‌സ് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വന്‍ വിലക്കുറവ്. 11,999 രൂപ മുതല്‍ ആമസോണ്‍ വഴി ഫോണുകള്‍ ഇനി ലഭ്യമാകും.

32GB, 64GB ഹോണര്‍ 6 എക്‌സ് ഫോണുകള്‍ യഥാക്രമം 12,999 , 15,999 രൂപ വിലയിലാണ് വിപണിയിലിറങ്ങിയത്. എന്നാല്‍ 11,999 , 13,999 രൂപ നിരക്കില്‍ വില കുറച്ചാണ് ഇപ്പോള്‍ വിപണി കീഴടക്കാനായി ഹോണര്‍ 6 എക്‌സുകള്‍ പുറത്തിറക്കിയിരിക്കുന്നത്.

സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്ന വോഡഫോണ്‍ ഉപഭോക്താക്കള്‍ക്ക് അഞ്ചുമാസത്തേക്ക് 1 ജിബി ഡാറ്റ നിരക്കില്‍ 45 ജിബി സൗജന്യമായി ലഭിക്കും.
ഗോള്‍ഡ്, ഗ്രേ കളറുകളില്‍ ലഭ്യമായ ഫോണുകളുടെ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റം മാഷ്‌മെലോയാണ്.

Top