ഹോണ്ടയുടെ കുഞ്ഞന്‍ സ്‌കൂട്ടര്‍ സ്‌കൂപ്പി ഇന്ത്യയില്‍ എത്താന്‍ സാധ്യത

ബൈക്കുകള്‍ക്കൊപ്പം സ്‌കൂട്ടര്‍ ശ്രേണിയിലും കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നതിന്റെ ഭാഗമായി കുഞ്ഞന്‍ സ്‌കൂട്ടര്‍ സ്‌കൂപ്പിയെ ഹോണ്ട ഇന്ത്യയിലെത്തിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.

ഒടുവിലിപ്പോള്‍ സ്‌കൂപ്പിയുടെ ആദ്യ ടെസ്റ്റ് റൈഡ് ചിത്രങ്ങള്‍ ചില ഓട്ടോവെബ്‌സൈറ്റുകളില്‍ എത്തിക്കഴിഞ്ഞു.

അമേരിക്കയിലും ഇന്‍ഡൊനേഷ്യയിലും വിലസുന്ന സ്‌കൂപ്പി, വരുന്ന ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിക്കാനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ കമ്പനി വ്യക്തത നല്‍കിയിട്ടില്ല.

8.9 ബിഎച്ച്പി കരുത്തും 9.4 എന്‍എം ടോര്‍ക്കുമേകുന്ന 108.2 സിസി എഞ്ചിനാണ് ഇതിനെ നയിക്കുന്നത്.

എന്നാല്‍ ഇന്ത്യന്‍ സ്‌കൂപ്പിക്ക് ആക്ടീവ 4G-യില്‍ നല്‍കിയ എഞ്ചിന്‍ ഉള്‍പ്പെടുത്താനാണ് സാധ്യത.

Top