ഹോണ്ടയുടെ വ്യത്യസ്തമാര്‍ന്ന മോഡല്‍ ക്ലിഖ് വിപണി കീഴടക്കി മുന്നേറുന്നു

ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ വ്യത്യസ്ത മോഡലായ ക്ലിഖ് വിപണിയില്‍ മുന്നേറുന്നു.

നിരത്തിലെത്തി നാല് മാസം തികയും മുമ്പ് ക്ലിഖിന്റെ വില്‍പന പതിനായിരം യൂണിറ്റാണ് പിന്നിട്ടിരിക്കുന്നതെന്ന് കമ്പനി അറിയിച്ചു.

ഹോണ്ട ആക്ടീവയുടെ അടിസ്ഥാനത്തിലാണ് 110 സിസി ക്ലിഖ് പിറവിയെടുത്തത്.

കുറഞ്ഞ വിലയില്‍ വ്യത്യസ്തമായ രൂപമാണ് ഉപഭോക്താക്കളെ ക്ലിഖിലേക്ക് കൂടുതല്‍ ആകര്‍ഷിച്ചത്.

46,034 രൂപയാണ് ക്ലിഖിന്റെ കോഴിക്കോട് എക്‌സ്‌ഷോറൂം വില.

Top