എതിരാളികള്‍ക്കുള്ള മറുപടി ; പുതിയ ഹോണ്ട ആക്ടിവ 5G സ്പീഡില്‍

HONDA

ട്ടോ എക്‌സ്‌പോയില്‍ അപ്രതീക്ഷിതമായാണ് പുത്തന്‍ ആക്ടിവയെ ജാപ്പനീസ് നിര്‍മ്മാതാക്കള്‍ കാഴ്ചവെച്ചത്. പുതിയ ഹെഡ്‌ലാമ്പ് ക്ലസ്റ്ററും, രണ്ട് പുതിയ നിറഭേദങ്ങളുമാണ് ഹോണ്ട ആക്ടിവ 5Gയില്‍ എടുത്തുപറയേണ്ട സവിശേഷതകള്‍. ടിവിഎസ്, ഹീറോ, സുസൂക്കി സ്‌കൂട്ടറുകളില്‍ നിന്നും നേരിടുന്ന ശക്തമായ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് ആക്ടിവ 5Gയുമായി ഹോണ്ട എത്തുന്നത്.

രണ്ടു പുതിയ നിറങ്ങളാണ് പുതിയ ആക്ടിവയുടെ സവിശേഷതകളില്‍ പ്രധാനം. ഡാസില്‍ യെല്ലോ മെറ്റാലിക്, പേള്‍ സ്പാര്‍ട്ടന്‍ റെഡ് എന്നിവയാണ് പുതിയ നിറങ്ങള്‍. ഇതിന് പുറമെ പഴയ തലമുറയില്‍ നിന്നുള്ള മറ്റു ഏഴു നിറങ്ങളെ കൂടി പുതിയ ആക്ടിവ 5Gയില്‍ ഹോണ്ട ലഭ്യമാക്കും.

സീറ്റ്‌റിലീസ് ബട്ടണോടെയുള്ള ഫോര്‍ഇന്‍വണ്‍ ലോക്കാണ് പുതിയ ആക്ടിവ 5Gയിലുള്ളത്. യാത്രകളില്‍ മൊബൈല്‍ ഫോണ്‍ സൂക്ഷിക്കാനായുള്ള പ്രത്യേക പോക്കറ്റും സ്‌കൂട്ടറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സര്‍വീസ് കാലാവധി എത്തുമ്പോള്‍ ഇന്‍സ്ട്രമെന്റ് കണ്‍സോള്‍ തന്നെ റൈഡര്‍ക്ക് അറിയിപ്പു നല്‍കും.

ഇതിന് പുറമെ മൈലേജ് വര്‍ധിപ്പിക്കാന്‍ ECO ഇന്‍ഡിക്കേറ്ററും പുതിയ ആക്ടിവ 5Gയില്‍ ഇടംപിടിക്കുന്നുണ്ട്. 5.3 ലിറ്ററാണ് സ്‌കൂട്ടറിന്റെ ഇന്ധനശേഷി. 153 mm ആണ് സ്‌കൂട്ടറിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ്. പതിവു പോലെ ഹോണ്ടയുടെ കോമ്പിബ്രേക്കിംഗ് സംവിധാനത്തിലാണ് പുതിയ ആക്ടിവ 5G ഒരുക്കിയിരിക്കുന്നത്.

ഹീറോ മെയ്‌സ്‌ട്രോ എഡ്ജ്, ടിവിഎസ് ജൂപിറ്റര്‍, സുസൂക്കി ആക്‌സസ് എന്നിവരാണ് പുതിയ ഹോണ്ട ആക്ടിവ 5Gയുടെ പ്രധാന എതിരാളികള്‍. ആക്ടിവ പഴഞ്ചനായി എന്നു പറയുന്നവര്‍ക്കുള്ള ജാപ്പനീസ് നിര്‍മ്മാതാക്കളുടെ ഉത്തരമാണ് പുതിയ ആക്ടിവ 5G.

Top