സിറ്റിയ്ക്കും അമേസിനും, WR-Vയ്ക്കും സ്‌പെഷ്യല്‍ എഡിഷനുമായി ഹോണ്ട

കാറുകള്‍ക്ക് സ്‌പെഷ്യല്‍ എഡിഷനുമായി ഹോണ്ട. ഹോണ്ട സിറ്റി ആനിവേഴ്‌സറി എഡിഷന്‍, ഹോണ്ട അമേസ് പ്രൈഡ് എഡിഷന്‍, ഹോണ്ട WRV എഡ്ജ് എഡിഷനുകള്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. എക്സ്റ്റീരിയര്‍ അപ്‌ഡേറ്റുകളും പുത്തന്‍ ഫീച്ചറുകളുമാണ് പുതിയ സിറ്റി സ്‌പെഷ്യല്‍ എഡിഷന്റെ സവിശേഷതകള്‍.

ഏറ്റവും ഉയര്‍ന്ന ZX വേരിയന്റിനെ അടിസ്ഥാനപ്പെടുത്തിയാണ് ഹോണ്ട സിറ്റി ആനിവേഴ്‌സറി എഡിഷന്‍ ഒരുങ്ങുന്നത്. 13.74 ലക്ഷം രൂപയാണ് പുതിയ സിറ്റി പെട്രോള്‍ സിവിടി മോഡലിന്റെ എക്‌സ്‌ഷോറൂം വില. അതേസമയം 13.82 ലക്ഷം രൂപയാണ് മാനുവല്‍ ഗിയര്‍ബോക്‌സോടെയുള്ള സിറ്റി ഡീസല്‍ പതിപ്പിന്റെ വില.

honda wr-v

S(O) മാനുവല്‍ ഗിയര്‍ബോക്‌സ് വേരിയന്റിനെ അടിസ്ഥാനപ്പെടുത്തി ഒരുങ്ങുന്ന ഹോണ്ട അമേസ് സ്‌പെഷ്യല്‍ എഡിഷന്റെ എക്‌സ്‌ഷോറൂം വില 6.29 ലക്ഷം രൂപയാണ്. 7.83 ലക്ഷം രൂപയാണ് അമേസ് സ്‌പെഷ്യല്‍ എഡിഷന്‍ ഡീസല്‍ പതിപ്പിന്റെ വില.

നിലവിലുള്ള അമേസിനെ അപേക്ഷിച്ച് 30,000 രൂപ വില വര്‍ധനവിലാണ് സ്‌പെഷ്യല്‍ എഡിഷന്‍ അമേസ് പെട്രോള്‍ പതിപ്പ് എത്തുന്നത്. 10,000 രൂപയാണ് അമേസ് ഡീസല്‍ പതിപ്പിന്റെ വില.

honda amaze

‘എസ്’ വേരിയന്റിനെ അടിസ്ഥാനപ്പെടുത്തി ഒരുങ്ങുന്ന WRV എഡ്ജ് എഡിഷനിലും സമാനമായ എക്സ്റ്റീരിയര്‍-ഇന്റീരിയര്‍ അപ്‌ഡേറ്റുകളാണ് ജാപ്പനീസ് നിര്‍മ്മാതാക്കള്‍ ഒരുക്കിയിരിക്കുന്നത്.

8.01 ലക്ഷം രൂപയാണ് സ്‌പെഷ്യല്‍ എഡിഷന്‍ WRV പെട്രോള്‍ പതിപ്പിന്റെ വില. അതേസമയം, 9.04 ലക്ഷം രൂപയാണ് സ്‌പെഷ്യല്‍ എഡിഷന്‍ WRV ഡീസല്‍ പതിപ്പിന്റെ എക്‌സ്‌ഷോറൂം വില.

Top